olympics

പാരീസ് : ഒളിമ്പിക്സ് പുരുഷ വിഭാഗം ബോക്സിംഗിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെ. 51 കി.ഗ്രാം വിഭാഗത്തിൽ പ്രീക്വാർട്ടറിൽ ഇറങ്ങിയ അമിത് പംഗൽ 1-4ന് തോറ്റു. സാംബിയയുടെ പാട്രിക്ക് ചിന്നിയേംബയാണ് അമിതിനെ വീഴ്ത്തിയത്. ആദ്യ റൗണ്ടിൽ തുടക്കം മുതലേ പാട്രിക്ക് ആധിപത്യം നേടിയിരുന്നു. വനിതകളുടെ 57കി.ഗ്രാം വിഭാഗത്തിൽ ജാസ്മിൻ ലാംബോറിയ റൗണ്ട് ഒഫ് 32ൽ ഫിലിപ്പീൻസിന്റെ നെസ്തീ പെറ്റീഷ്യയോട് തോറ്റുപുറത്തായി.