ന്യൂയോർക്ക്: പ്രശസ്ത എഴുത്തുകാരുയും സ്വീറ്റ് വാലി ഹൈ ബുക്ക് സീരീസിന്റെ സ്രഷ്ടാവുമായ ഫ്രാൻസിൻ പാസ്കൽ (92) അന്തരിച്ചു. ഏറെ നാളായി ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു. ജൂലൈയ് 28ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ചായിരുന്നു അന്ത്യം. മകൾ ലോറി വെങ്ക്-പാസ്കലാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. പത്രപ്രവർത്തകയായിരുന്ന പാസ്കൽ 1975-ൽ ആയിരുന്നു തന്റെ ആദ്യ നോവലായ സ്വീറ്റ് വാലി ഹൈ എഴുതുന്നത്. സ്വീറ്റ് വാലി ഹൈ പുസ്തകങ്ങളുടെ പരമ്പര 1983ലാണ് ആരംഭിക്കുന്നത്. ഇരട്ടകളായ ജെസീക്കയുടെയും എലിസബത്ത് വേക്ക്ഫീൽഡിന്റെയും കഥ പറയുന്നതായിരുന്നു സ്വീറ്റ് വാലി ഹൈ. പാസ്കൽ തന്റെ ആദ്യത്തെ 12 പുസ്തകങ്ങൾ സ്വയം എഴുതുകയും പിന്നീട് മറ്റ് എഴുത്തുകാരോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു. 2011-ൽ അവർ സ്വയം എഴുതിയ സ്വീറ്റ് വാലി കോൺഫിഡൻഷ്യൽ എന്ന നോവലിലൂടെ പാസ്കൽ പിന്നീട് കഥാപാത്രങ്ങളെ തിരികെ കൊണ്ടുവന്നു. ആത്യന്തികമായി 181 പുസ്തകങ്ങൾ 200 മില്ല്യണിലധികം കോപ്പികൾ വിറ്റുപോയി. നോവൽ പിന്നീട് ടി.വി പരമ്പരയാക്കി.
ഇരട്ടകളായ ബ്രിട്ടാനിയും സിന്തിയ ഡാനിയലും അഭിനയിച്ച പരമ്പര നാല് സീസണുകളിലായി പ്രവർത്തിച്ചു.