ഓഗസ്റ്റ് മാസം ചില നക്ഷത്രക്കാർക്ക് വളരെയധികം ശുഭകരമാണ്. ഈ നക്ഷത്രക്കാർ ആരൊക്കെയാണെന്നും അവരുടെ ജിവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നതെന്നും നോക്കാം. ഇത് ഓരോ നക്ഷത്രക്കാരുടെയും പൊതു ഫലമാണ്. ജാതകപ്രകാരം ഇവയിൽ മാറ്റങ്ങൾ വന്നേക്കാം.
ഭരണി - വിഷമങ്ങൾ, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, ടെൻഷൻ എന്നിവ ഒഴിയും. പുതിയ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്.
കാർത്തിക - അത്ഭുതകരമായ കാര്യങ്ങൾ സംഭവിക്കും. എന്ത് കാര്യവും ചിന്തിച്ച് മാത്രം ചെയ്യുക. സന്താനങ്ങളുമായി ബന്ധപ്പെട്ട് ശുഭകരമായ വാർത്ത കേൾക്കാം. മംഗളകർമത്തിൽ പങ്കെടുക്കും. വിവാഹകാര്യങ്ങളിൽ തീരുമാനമാകും. വിദേശത്ത് പോകാൻ അവസരം ലഭിക്കും.
പുണർതം - സാമ്പത്തികമായും അല്ലാതെയും ഉണ്ടായിക്കൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ചെറിയ രീതിയിൽ മാറ്റം സംഭവിക്കും. തൊഴിൽ മാറാൻ സാദ്ധ്യതയുണ്ട്. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ മാറിക്കിട്ടും. പ്രതീക്ഷിക്കാത്ത വഴിയിലൂടെ പണം ലഭിക്കും. ലോൺ, ചിട്ടി തുടങ്ങിയവ അനുകൂലമാകും.
പൂയം - വ്യക്തത ഇല്ലാത്ത സമയമായിരിക്കും. ബുദ്ധിമുട്ടുകൾക്കെല്ലാം പരിഹാരമുണ്ടാകും. ജോലി മാറ്റം ഉണ്ടാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യും. പ്രതീക്ഷിക്കാത്ത വഴികളിലൂടെ ധനം ലഭിക്കും. പൊതുവെ അനുകൂലമാണ് സമയം.
പൂരം - മാനസിക ബുദ്ധിമുട്ടുകൾ മാറും. വേണ്ടപ്പെട്ടവരെ സഹായിക്കും. പണം ചെലവാക്കുമ്പോൾ നല്ല രീതിയിൽ ശ്രദ്ധിക്കണം. കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും.