aashiq-abu

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. അക്കൗണ്ട് നമ്പർ അടക്കമുള്ളവ നൽകിയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

"പല വിധത്തില്‍ സഹായങ്ങള്‍ പ്രഖ്യാപിച്ച് ഇതിനോടകം പലരും മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അതൊന്നും മതിയാകില്ല. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ എല്ലാ തരത്തിലും നമുക്ക് ആ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി അവരെ സഹായിക്കാൻ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."- എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

View this post on Instagram

A post shared by Aashiq Abu (@aashiqabu)


എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ ചിലർ വിമർശനവുമായി രംഗത്തെത്തിരുന്നു. ഇപ്പോഴിതാ ഇത്തരം കുൽസിത പ്രചാരണങ്ങൾ തിരിച്ചറിയണമെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ആഷിഖ് അബു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ഒരു സർക്കാരുകൾക്കും വകമാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.