തിരുവനന്തപുരം: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിനായി മാനവീയം തെരുവിടം കൾച്ചർ കളക്ടീവിന്റെയും മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ കളക്ഷൻ സെന്റർ ആരംഭിച്ചു. കുടിവെള്ളം, അടിവസ്ത്രങ്ങൾ,ലുങ്കി,നൈറ്റി,ബ്രഷ്,പേസ്റ്റ്,ടംഗ് ക്ളീനർ,സാനിറ്ററി പാഡുകൾ, ഡെറ്റോൾ,ലോഷൻ,ഒ.ആർ.എസ്,സോപ്പ്,ബിസ്‌കറ്റ്,റെസ്‌ക്,മെഴുകുതിരി,ബക്കറ്റ്,മഗ്ഗ്,വീട്ടുപകരണങ്ങൾ,തോർത്ത്,ബെഡ് ഷീറ്റ്,പുതപ്പ്,കൊതുകുതിരി,സ്വെറ്റർ തുടങ്ങിയവ രാവിലെ 10 മുതൽ രാത്രി 9 വരെ നൽകാം. വിവരങ്ങൾക്ക് ഫോൺ:9447025877,9495300355.