monisha

വയനാട്ടിൽ നിന്നുള്ള വീഡിയോ പോസ്റ്റ് ചെയ്ത സീരിയൽ നടി മോനിഷയ്‌ക്കെതിരെ രൂക്ഷവിമർശനം. സുൽത്താൻ ബത്തേരി സ്വദേശിനിയാണ് മോനിഷ. താനും കുടുംബവും സുരക്ഷിതരാണെന്ന അറിയിച്ചുകൊണ്ട് ഇന്നലെ ഇൻസ്റ്റഗ്രാമിലാണ് നടി വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പുള്ള വീഡിയോയാണിതെന്നും വയനാട് മാറിയിരിക്കുന്നുവെന്നും അടിക്കുറിപ്പിൽ പറയുന്നുണ്ട്.

'തമിഴ്നാട്ടിൽ മഴ പെയ്‌തോ എന്നറിയില്ല. പക്ഷേ എന്റെ നാട്ടിൽ പ്രധാനമായും വയനാട്ടിൽ നല്ല മഴയാണ്. ഭയങ്കര കുളിരാണ്. നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം. നോക്കൂ, എന്താ മഴ. ഈ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്.'- എന്നാണ് വീഡിയോയിൽ നടി പറയുന്നത്. തമിഴിലാണ് താരം സംസാരിക്കുന്നത്.

എന്നാൽ ഇത്രയും പേർ മരിക്കുകയും, നിരവധി പേരെ കാണാതാകുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തതിനെതിരെയാണ്‌ വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയത്. 'ഇവളൊക്കെ ഏതാ വയനാട്ടിൽ കുളിര് പോലും കുറെ ജീവൻ നഷ്ടപെട്ടത് ഇവൾ അറിഞ്ഞല്ലേ... അവളുടെ കുളിര്', 'വേറെ പണി ഒന്നുമില്ലേ, അവിടെ ഉരുൾ പൊട്ടിയത് അറിഞ്ഞില്ലേ, കഷ്ടം', 'കുളിർ ആണെങ്കിൽ പുതയ്ക്ക്, നിങ്ങളെ ഇഷ്ടമായിരുന്നു, ഇനി നിങ്ങടെ ഒരു ഷോയും കാണില്ല ' തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

A post shared by monisha cs (@monisha_c_s)