വയനാട് ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി നടൻ വിക്രം. വിക്രമിന്റെ കേരള ഫാൻസ് അസോസിയേഷനാണ് തുുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയ വിവരം ഒൗദ്യോഗികമായി അറിയിച്ചത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് സഹായഹസ്തുവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ,െഷയർ ഇൻർനാഷണൽ ഫൗണ്ടേഷനും വയനാടിന് കൈത്താങ്ങാകുന്നു.