താൻ പത്താം ക്ളാസ് തോറ്റ കാര്യം തുറന്നുപറഞ്ഞു കമൽഹാസന്റെ ഇളയ മകളും അഭിനേത്രിയുമായ അക്ഷരഹാസൻ. ''ഞാൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണ്. ചിലർക്ക് വിദ്യാഭ്യാസം ശരിയാവില്ല. എനിക്കും ശരിയായില്ല. ഞാൻ പത്താം ക്ളാസിൽ തോറ്റ ആളാണ്. വീണ്ടും ട്രൈ ചെയ്തെങ്കിലും പിന്നെയും തോറ്റു. എനിക്ക് ആദ്യം വല്ലാതെ നാണക്കേട് തോന്നി. മാനം പോയി എന്നൊക്കെ തോന്നി. അമ്മയോട് പറഞ്ഞപ്പോൾ നിനക്ക് പഠിപ്പ് ശരിയായില്ല. പക്ഷേ നിനക്ക് എന്താണോ ശരിയാവുന്നത്. അത്, ചെയ്യൂ എന്നായിരുന്നു അമ്മയുടെ മറുപടി. നാലുവയസിൽ ബാലതാരമായി സിനിമയിൽ വന്ന ആളാണ് അമ്മ. അക്ഷരഹാസന്റെ വാക്കുകൾ. ഷമിതാഭ്, വിവേഗം, കദാരം കൊണ്ടൽ, അച്ചം മാഡം നാനം പയിർപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അക്ഷര ഹാസൻ ശ്രദ്ധ നേടിയത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അക്ഷര ഹാസന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.