കൊച്ചി: കൊച്ചി ഇടപ്പള്ളിയിൽ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസും ലഭിക്കുന്ന ഈ ഫ്യൂച്ചർ ഷോറൂം സംവിധായകൻ ജിത്തു ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇടപ്പള്ളി ലുലു മാളിന് എതിർവശത്താണ് ഷോറൂം. മൈജി ഷോറൂമിന് ലഭിച്ച ജനപിന്തുണ മാനിച്ചാണ് ഫ്യൂച്ചർ ഷോറൂം വിശാലമാക്കിയത്. ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വിൽപ്പനയാണ് മൈജി ഇടപ്പള്ളിക്ക് സമർപ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്കൗണ്ടുകൾ കൂടാതെ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന ബോൾ ഗെയിം, ഓരോ മണിക്കൂറിലും ഭാഗ്യസമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം, സർപ്രൈസ് സമ്മാനങ്ങൾ, ഷോറൂം സന്ദർശിക്കുന്നവർക്ക് വിസിറ്റ് ആൻഡ് വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങൾ എന്നിവ ഒരുക്കിയിരുന്നു.