കൊച്ചി: സി.എസ്.ബി ബാങ്ക് നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിൽ 113.32 കോടി രൂപ അറ്റാദായം കൈവരിച്ചു. 172.49 കോടി രൂപയുടെ പ്രവർത്തന ലാഭവും ഈ കാലയളവിൽ കൈവരിച്ചിട്ടുണ്ട്. 171.83 കോടി രൂപയുടെ അറ്റ പലിശ വരുമാനവും ലഭിച്ചു. മൊത്തം എൻപിഎ 1.69 ശതമാനവും അറ്റ എൻപിഎ 0.68 ശതമാനവും ആണ്. ഈ കാലയളവിൽ തങ്ങൾക്ക് നിക്ഷേപത്തിൽ 22 ശതമാനവും വായ്പകളിൽ 18 ശതമാനവും വളർച്ചയാണ് വാർഷികാടിസ്ഥാനത്തിൽ കൈവരിക്കാനായതെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രളയ് മണ്ഡൽ പറഞ്ഞു. ഫണ്ടുകൾക്കായുള്ള ചെലവുകൾ വർദ്ധിക്കുകയും ഫെയ്‌സ് വിഭാഗത്തിൽ അധിക ചെലവുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലും തങ്ങൾക്ക് 113 കോടി രൂപയുടെ അറ്റാദായവും 172 കോടി രൂപയുടെ പ്രവർത്തന ലാഭവും കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.