olympics

പാരീസ് ഒളിമ്പിക്സിന്റെ അഞ്ചാം മത്സരദിനമായ ഇന്നലെ ഇന്ത്യയുടെ അക്കൗണ്ടിലേക്ക് മെഡലുകൾ ഒന്നും എത്തിയില്ലെങ്കിലും പ്രതീക്ഷകളുടെ പൊൻവെളിച്ചം പകർന്ന പ്രകടനങ്ങളുമായാണ് പ്രതിഭകൾ കളം നിറഞ്ഞത്. വനിതാ ബോക്സിംഗിൽ ലവ്‌ലിന ബോർഗോഹെയ്ൻ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിച്ചപ്പോൾ ബാഡ്മിന്റണിൽ പി.വി സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിലേക്ക് കടന്നു. പുരുഷ വിഭാഗം റൈഫിൾ ത്രീ പൊസിഷൻ ഷൂട്ടിംഗിൽ സ്വപ്നിൽ കുശാലെ ഫൈനലിലേക്ക് യോഗ്യത നേടി. ടേബിൾ ടെന്നിസിൽ മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും പ്രീ ക്വാർട്ടറിലെത്തി. ആർച്ചറിയിൽ ദീപിക കുമാരിയാണ് പ്രീ ക്വാർട്ടറിൽ കടന്ന മറ്റൊരു ഇന്ത്യൻ താരം.