aadhar

രാജ്യത്തെ പൗരന്‍മാരുടെ ഏറ്റവും വലിയ തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ഏതൊരു കാര്യത്തിനും ആധാര്‍ കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ പ്രധാനമാണ്. ഇന്ത്യയിലെ പൗരന്‍മാരെ സംബന്ധിച്ച് ആധാര്‍ കാര്‍ഡ് എത്ര പ്രധാനമാണോ അത്രയും പ്രധാനമാണ് കാര്‍ഡ് എവിടെയൊക്കെ ഉപയോഗിച്ചുവെന്ന് അറിഞ്ഞിരിക്കേണ്ടതും. ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഭാവി ബാങ്കിംഗ് ഇടപാടുകളേയും സര്‍ക്കാര്‍ സേവനങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് പോലും തടസ്സവുമാണ്.

ആധാര്‍ ദുരുപയോഗിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ നിര്‍ദേശിച്ചിട്ടുള്ള കാര്യവുമാണ്. ആധാര്‍ കാര്‍ഡ് എവിടെയൊക്കെയാണ് വെരിഫൈ ചെയ്തിട്ടുള്ളത്, ഉപയോഗിച്ചിരിക്കുന്നതിന്റെ ഹിസ്റ്ററി തുടങ്ങിയവ ആധാര്‍ പോര്‍ട്ടല്‍ വഴി അറിയാന്‍ കഴിയും. ഇതിന് വേണ്ടി ആധാറിന്റെ എം ആധാര്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയും. ഈ സേവനം പരമാവധി എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമാണ്.

ആധാര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാലും മതിയാകും. https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈല്‍ ലോഗിന്‍ ചെയ്യണം.ഈ വെബ്സൈറ്റിലൂടെ എവിടെയൊക്കെ നിങ്ങളുടെ ആധാര്‍ ഉപയോഗിച്ചുവെന്ന് അറിയാനാകും. കൂടാതെ, പ്രോസസ്സിനിടെ സൃഷ്ടിച്ച കോഡ് ആക്സസ് ചെയ്ത ആരാണ് വെരിഫൈ ചെയ്തത് എന്നതുള്‍പ്പടെയുള്ളയുള്ള കാര്യങ്ങള്‍ അറിയാനാകും. ഇങ്ങനെ പരിശോധനയിലൂടെ നിങ്ങള്‍ക്ക് അറിവില്ലാത്ത വെരിഫിക്കേഷനോ ദുരുപയോഗമോ നടന്നിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും.

ഹിസ്റ്ററി പരിശോധിക്കുമ്പോള്‍, നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, ഉടനെ അടിസ്ഥാന പ്രാമാണീകരണ ഉപയോക്തൃ ഏജന്‍സി (AUA) യെ അറിയിക്കണം. കൂടാതെ, ഇത്തരം കാര്യങ്ങളില്‍ സഹായം ലഭിക്കുന്നതിന് ഒരാള്‍ക്ക് യുഐഡിഎഐ ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടുകയും ചെയ്യാം.