du

ന്യൂഡല്‍ഹി: തിരിച്ചറിയൽ രേഖകശിളിൽ ഉൾപ്പെടെ തിരിമറി നടത്തിയതിന് അന്വേഷണം നേരിടുന്ന പൂജ ഖേദ്‌കറുടെ ഐ.എ.എസ് സെലക്ഷൻ യു.പി.എസ്.സി റദ്ദാക്കി. ഇവരുടെ പ്രൊവിഷൽ കാൻഡിഡേറ്റർ റദ്ദാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യു.പി.എസി.സി പരീക്ഷ എഴുതുന്നതിൽ ആജീവാനന്ത വിലക്കും ഏർപ്പെടുത്തി. സിവിൽ സർവീസ് പരീക്ഷാചട്ടങ്ങൾ പൂജ ഖേദ്‌കർ ലംഘിച്ചതായി യു.പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സി​ന് ​ജൂ​ലാ​യ് 25​ന​കം​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ആ​ഗ​സ്റ്റ് ​നാ​ലു​ ​വ​രെ​ ​പൂ​ജ​ ​സ​മ​യം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജൂ​ലാ​യ് 30​ ​വ​രെ​ ​സ​മ​യം​ ​ന​ൽ​കി​യി​ട്ടും​ ​മ​റു​പ​ടി​ ​ല​ഭി​ച്ചി​ല്ല.​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ ​പൂ​ജ​ ​കു​റ്റം​ ​ചെ​യ്‌​തെ​ന്ന് ​ക​ണ്ടെ​ത്തി.​ ​വി​വാ​ദ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​​​ 2009​ ​-​ 2023​ ​കാ​ല​യ​ള​വി​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​സ്ക്രീ​നിം​ഗ് ​പൂ​ർ​ത്തി​യാ​ക്കി​യ​ 15000​ലേ​റെ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ​ ​രേ​ഖ​ക​ളും​ ​പ​രി​ശോ​ധി​ച്ചു.​ ​ആ​രും​ ​തി​രി​മ​റി​ ​ന​ട​ത്തി​യ​താ​യി​ ​ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും​ ​യു.​പി.​എ​സ്.​സി​ ​അ​റി​യി​ച്ചു.

കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നൽകിയതിന് പിന്നാലെയാണ് നടപടി. ത​ട്ടി​പ്പ് ​ന​ട​ത്തി​യും,​ ​വ്യാ​ജ​രേ​ഖ​ക​ൾ​ ​ന​ൽ​കി​യും​ ​കൂ​ടു​ത​ൽ​ ​ത​വ​ണ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ത​ര​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ​പൂ​ജ​യ്‌​ക്കെ​തി​രെ​യു​ള്ള​ ​ആ​രോ​പ​ണം.​ ​ഒ.​ബി.​സി​ ​ക്വാ​ട്ട​യും,​ ​അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള​ ​സം​വ​ര​ണ​വും​ ​അ​ന​ധി​കൃ​ത​മാ​യി​ ​നേ​ടി​യെ​ന്നും​ ​പ​രാ​തി​യു​യ​ർ​ന്നു.​ ​സ്വ​ന്തം​ ​പേ​ര്,​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​വി​വ​ര​ങ്ങ​ൾ,​ ​ഒ​പ്പ്,​ ​ഇ​മെ​യി​ൽ​ ​ഐ.​ഡി,​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ,​ ​വി​ലാ​സം​ ​തു​ട​ങ്ങി​യ​വ​യി​ലും​ ​പൂ​ജ​ ​തി​രി​മ​റി​ ​ന​ട​ത്തി​യെ​ന്ന് ​യു.​പി.​എ​സ്.​സി​ ​ക​ണ്ടെ​ത്തി.​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ 821ാം​ ​റാ​ങ്കാ​യി​രു​ന്നു.

അഹമ്മദ്‌നഗർ സ്വദേശിയായ പൂജ 2023 ബാച്ച് ഐ.എ.എസ് ട്രെയിനിയാണ്. ചട്ടങ്ങൾ അനുസരിച്ച്, ഒരു ട്രെയിനിക്ക് ചുവന്ന-നീല ബീക്കൺ ലൈറ്റ്, വി.ഐ.പി നമ്പർ പ്ലേറ്റ്, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, കോൺസ്റ്റബിൾ എന്നീ സൗകര്യങ്ങൾ നൽകില്ലെന്നിരിക്കെ ഇത്തരം ആവശ്യങ്ങൾ ഇവർ ഉന്നയിച്ചിരുന്നു. ഇതിന് പുറമേ തന്റെ സ്വകാര്യ കാറിൽ ചുവന്ന-നീല ബീക്കൺ ലൈറ്റും വി.ഐ.പി നമ്പർ പ്ലേറ്റും ഇവർ ഉപയോഗിച്ചതും സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചതും വലിയ വിവാദമായിരുന്നു.