one-plus

ന്യൂഡൽഹി: വൺപ്ലസ് ബ്രാൻഡിന്റെ വൺപ്ലസ് പാഡ് 2 ഇന്ന് മുതലും വൺപ്ലസ് നോഡ് 4 ഓഗസ്റ്റ് 2 മുതലും ലഭ്യമാവും. കഴിഞ്ഞയാഴ്ച മിലാനിൽ നടന്ന ചടങ്ങിൽ ആഗോളതലത്തിൽ വിപണിയിലിറക്കിയ വൺപ്ലസ് ബ്രാൻഡിന്റെ ഏറ്റവും പുതിയ ഫോണുകളായ ഇവ രണ്ടും OnePlus.in, Amazon.in, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവിടങ്ങളിൽനിന്നും ഓൺലൈനായും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് എന്നിവിടങ്ങളിൽ നിന്ന് നേരിട്ടും രാത്രി 12 മണി മുതൽ ലഭിക്കും. കൂടാതെ, വൺപ്ലസ് പാഡ് 2 ഫ്ലിപ്കാർട്ടിലും മൈൻത്രയിലും ലഭ്യമാകും. വൺപ്ലസ് നോർഡ് 29,999 രൂപ മുതൽ ലഭ്യമാകും. 39,999 രൂപ മുതലാണ് വൺ പ്ലസ് പാഡിന്റെ വില.