star

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ ആകെ റിട്ടൺ പ്രീമിയം വർദ്ധിച്ച് 3476 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിലെ 2949 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വർദ്ധനവ്. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർദ്ധനവോടെ 319 കോടി രൂപയിലും എത്തിയിട്ടുണ്ട്.