dd

മേ​പ്പാ​ടി​:​ ​ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യ​ ​മു​ണ്ട​ക്കൈ​യി​ലെ​ത്താ​ൻ​ ​ക​ര​സേ​ന​ ​ചൂ​ര​ൽ​മ​ല​യി​ൽ​ ​നി​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​താ​ൽ​ക്കാ​ലി​ക​ ​പാ​ല​ത്തി​ന്റെ​ ​(​ബെ​യ്ലി​ ​പാ​ലം​)​ ​നി​ർ​മ്മാ​ണം​ ​ പുരോഗമിക്കുന്നു. നാളെ രാവിലെയോടെ ​ ​ ​പൂ​ർ​ത്തി​യാ​കും.​ 190​ ​അ​ടി​ ​നീ​ള​ത്തി​ലാ​ണ് ​പാ​ലം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.


24​ ​ട​ൺ​ ​ഭാ​രം​ ​വ​ഹി​ക്കാ​ൻ​ ​ശേ​ഷി​യു​ള്ള​ ​പാ​ല​ത്തി​ലൂ​ടെ​ ​മു​ണ്ട​ക്കൈ​യി​ലേ​ക്ക് ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ​ആ​വ​ശ്യ​മാ​യ​ ​യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ​ ​എ​ത്തി​ക്കാ​നാ​വും.​ ​നീ​ളം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​പു​ഴ​യ്ക്ക് ​മ​ദ്ധ്യ​ത്തി​ൽ​ ​തൂ​ൺ​ ​സ്ഥാ​പി​ച്ചാ​ണ് ​പാ​ലം​ ​നി​ർ​മ്മാ​ണം. ഡ​ൽ​ഹി​യി​ൽ​ ​നി​ന്നും​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്നു​മാ​ണ് ​പാ​ലം​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​സാ​മ​ഗ്രി​ക​ൾ​ ​ചൂ​ര​ൽ​മ​ല​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യോ​ടെ​ ​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തി​ച്ച​ ​സാ​മ​ഗ്രി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​പാ​ല​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങി​യ​ത്. ര​ണ്ടാ​മ​ത്തെ​ ​വി​മാ​ന​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സാ​മ​ഗ്രി​ക​ൾ​ ​ഇ​ന്ന് ​ ​വൈ​കി​ട്ട് 15​ ​ട്ര​ക്കു​ക​ളി​ലാ​യി​ ​എ​ത്തി​ച്ചു.​ ​ബം​ഗ​ളൂ​രു​വി​ൽ​ ​നി​ന്ന് ​ക​ര​മാ​ർ​ഗ​വും​ ​സാ​മ​ഗ്രി​ക​ൾ​ ​എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ചൂരൽമലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിന്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. പുഴയിൽ പ്ലാറ്റ്‌ഫോം നിർമ്മിച്ച് പാലത്തിന്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിന്റെ ശ്രമം. രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിട് വിരിക്കാനാകൂ. അതിന് ശേഷം മാത്രമേ വാഹനങ്ങൾക്ക് ഉത് വഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാകൂ.