parvathy

ബാർബി തീം ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് നടി പാർവതി മിൽട്ടൻ. പാർവതിയുടെ പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു. മലയാളത്തിൽ രണ്ടു സിനിമകളിൽ അഭിനയിച്ചശേഷം വെള്ളിത്തിരയിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു പാർവതി മിൽട്ടൻ. 2007ൽ ഹലോ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയാണ് പാർവതി ശ്രദ്ധ നേടിയത്. ഹലോ വൻ വിജയം നേടിയതിനൊപ്പം പാർവതിയും ശ്രദ്ധിക്കപ്പെട്ടു. അതേവർഷം തന്നെ മോഹൻലാൽ നായകനായ ഫ്ളാഷ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.

അമേരിക്കൻ മോഡലായ പാർവതി നല്ലൊരു നർത്തകി കൂടിയാണ്. 2005ൽ റിലീസ് ചെയ്ത വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. യമഹോ യമ എന്ന തെലുങ്ക് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2013ൽ മുംബയ് സ്വദേശി ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ പാർവതി അഭിനയരംഗത്തോട് വിടപറഞ്ഞു. അമേരിക്കയിലെ ന്യൂജഴ്‌ സിയിലാണ് പാർവതി മിൽട്ടൺ ജനിച്ചത്.

2004ൽ മിസ് ടീൻ ഇന്ത്യ ബേ മത്സരത്തിൽ കിരീടം ചൂടിയിരുന്നു. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും സ്ഥിരതാമസമാക്കിയിരിക്കുന്നത്.

View this post on Instagram

A post shared by Dustin Pattison (@_split.time_)