തേഞ്ഞിപ്പലം: പെൻഷൻ പരിഷ്‌ക്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജക മണ്ഡലങ്ങൾ സംയുക്തമായി തിരൂരങ്ങാടി സബ് ട്രഷറിക്ക് മുന്നിൽ വിശദീകരണ യോഗവും പ്രതിഷേധ പ്രകടനവും നടത്തി.
യോഗത്തിൽ കെ.എം. രാമുണ്ണി കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ ഉദ്ഘാടനം ചെയ്തു. അശോകൻ മേച്ചേരി, എൻ.കെ. ശശിധരൻ, വി.കെ ഭാസ്‌കരൻ മൂസത്, മറ്റു നിയോജക മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.