വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്ത് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷൻ വള്ളിക്കുന്ന് ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിൽ നടന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ കായമ്പടം വേലായുധൻ, കൺവീനർ കെ.വി.നാസർ, യാസർ അറാഫത്ത്, നരേന്ദ്രദേവ് , ടി.വി. രാജൻ, ബാബു പൊക്കടത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സെക്രട്ടറി- കെ.വി.നാസർ, പ്രസിഡന്റ്-ഷുഹൈബ്, ട്രഷറർ- പി. മണി