മലപ്പുറം : പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം ഉടൻ അനുവദിക്കുക, 20 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) മലപ്പുറം ഡിവിഷൻ ഓഫീസിൽ പ്രതിഷേധാഗ്നി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. ദീപു അദ്ധ്യക്ഷനായിരുന്നു. യു.ജെ. ജോജി(കേന്ദ്ര കമ്മിറ്റി അംഗം), എം.മമ്മു (പെൻഷനേഴ്സ് കോൺഗ്രസ്), ജയാനന്ദ്, അബ്ദുൽ ഷരീഫ്, അബ്ദുൽ ഫത്താഹ്, ഷാനവാസ്, നബീൽ ബാബു (യൂണിറ്റ് സെക്രട്ടറിമാർ), ജില്ലാസെക്രട്ടറി ഷൈജു, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം സാലി എന്നിവർ പ്രസംഗിച്ചു.