malayalam-

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ഉദ്ഘാടനം മലപ്പുറം അസി. കളക്ടർ വി.എൻ. ആര്യ നിർവഹിച്ചു. പ്രോഗാം കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫ.സ്മിത,​ പറവണ്ണ എച്ച്.എസ്.എസ് പ്രിൻസിപ്പൽ എൻ.കെ. ബൈജു, സർവകലാശാല ഓംബുഡ്സ്മാൻ പ്രൊഫ.ആർ. ശശിധരൻ, നിർവാഹക സമിതി അംഗം കെ.പി. കൃഷ്ണ, പൊതുസഭാംഗം കെ.വി. ശശി, ആശിഷ് സുകു,​ വിദ്യാർത്ഥി ക്ഷേമ ഡയറക്ടർ അശോക് ഡിക്രൂസ്, യൂണിയൻ ചെയർമാൻ ഒ. ശ്രീകാന്ത്, അലൂംമ്നി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർ മുഹമ്മദ് ഇർഷാദ്, അദ്ധ്യാപക പ്രതിനിധി ഡോ:കെ ബാബുരാജൻ, അനദ്ധ്യാപകപ്രതിനിധി എൻ.വി. ദീലീപ് എന്നിവർ സംസാരിച്ചു.