വണ്ടൂർ: പോരൂർ പഞ്ചായത്ത് 12.5 ലക്ഷം വകയിരുത്തി നിർമ്മാണം പൂർത്തീകരിച്ച താലപ്പൊലി പറമ്പ് മുണ്ടത്തോട് പാലം നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വാർഡംഗം കെ.കെ.ചന്ദ്രാ ദേവി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.സുലൈഖ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ശിവശങ്കരൻ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.കെ. ഭാഗ്യലക്ഷ്മി, വി. മുഹമ്മദ് റാഷിദ്, എ.ഇ. നന്ദകുമാർ , കെ.കൃഷ്ണ ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.