x
വെളിയങ്കോട് പഞ്ചായത്ത് സുനാമി റെഡി പ്രോഗ്രാം സംഘടിപ്പിച്ചു

പൊന്നാനി : സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സുനാമി റെഡി പ്രോഗ്രാമിന്റെ രണ്ടാംഘട്ടമായ സുനാമി ഒഴിപ്പിക്കൽ പദ്ധതിയുടെ ജില്ലാതല ആസൂത്രണ പ്രവർത്തനങ്ങൾക്കായുള്ള യോഗം കിളിയിൽ പ്ലാസയിൽ വെച്ച് ചേർന്നു . ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷേർളി പൗലോസ് ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അദ്ധ്യക്ഷത വഹിച്ചു.

തീരദേശ ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് . ശക്തമായ തീര ശോഷണം നേരിടുന്ന മേഖലയാണ് വെളിയങ്കോട് . 12 ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ലക്ഷ്യം സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുകയെന്നതാണ്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ മിഥില മല്ലിക വിഷയം അവതരിപ്പിച്ചു