മലപ്പുറം: രണ്ടര മാസത്തിലധികമായി കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം സപ്ലൈകോ ഉടൻ നൽകണമെന്ന് കർഷക കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. എ.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി. സാബൂ, കെ.ടി. സിദ്ദിഖ് ചാലിൽ, ഇസ്മായിൽ ഹാജി, അറയ്ക്കൽ കൃഷ്ണൻ, ജില്ലാ ഭാരവാഹികളായ എം.ബി. ബാലസുബ്രഹ്മണ്യൻ, ടി.പി. മോനുട്ടി, ഉസ്മാൻ, പി.കെ. അബ്ദുൾ അസീസ്, മുഹമ്മദ് എന്ന നാണിപ്പ കടവത്ത് സെയ്തലവി, കൊണ്ടാണത്ത് ബീരാൻ ഹാജി , പി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.