മലപ്പുറം: സലഫി ലേണിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ ഖുർ ആൻ ക്ലാസ് ആരംഭിച്ചു.
ഉദ്ഘാടനം കോട്ടക്കൽ യൂണിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഷരീഫ് മേലേതിൽ നിർവഹിച്ചു.
ഡോ. സി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദലി പുതുപ്പറമ്പിന്റെ ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചത്. കെ.വി. അബ്ദുൾ ലത്തീഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.എം മലപ്പുറം ട്രഷറർ എൻ.വി. ഹാഷിം ഹാജി, ബാദുഷ ബാഖവി, എസ്.എൽ.ആർ.സി പ്രസിഡന്റ് സി. ഹാറൂൺ, സെക്രട്ടറി ഇഫ്തിഖാറുദ്ദീൻ, എം അബ്ദുൾ ലത്തീഫ് , ഡോ. സി. ഖജീജ ഉമ്മർ എന്നിവർ സംസാരിച്ചു.