s
ചാനലുകൾ കാണുന്നതിനായി ടിവിയും കേബിളും സ്ഥാപിച്ചു

വണ്ടൂർ: വാർഡിലെ ഏക അംഗനവാടി ഹൈടെക് ആക്കി വാർഡംഗം എം. ദസാബുദ്ദീൻ. ഇതിന്റെ ഭാഗമായി അംഗനവാടിയിലെ കുട്ടികൾക്ക് വിജ്ഞാനപ്രദമായ ചാനലുകൾ കാണുന്നതിനായി ടിവിയും കേബിളും സ്ഥാപിച്ചു. വണ്ടൂർ വാണിയമ്പലം അംഗനവാടിയിൽ നടന്ന ചടങ്ങിൽ എം. ദസാബുദ്ധീൻ ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
വാർഡംഘത്തിന്റെ നേതൃത്വത്തിലാണ് അംഗനവാടിയിൽ ടി.വി സ്ഥാപിച്ചതും, കേബിൾ കണക്‌ഷൻ എടുത്തതും. പഞ്ചായത്ത് ഫണ്ട് 5 ലക്ഷം ചെലവഴിച്ച് അംഗനവാടിക്ക് മുകളിൽ നിർമ്മിച്ച മീറ്റിംഗ് ഹാളിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം അടുത്തമാസം നടത്തും.