കോട്ടക്കൽ: ചൈനയിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ കോട്ടക്കൽ ആയുർവേദ കോളേജിലെ കൗമാരഭൃത്യ വിഭാഗം തലവൻ പ്രൊഫ. ഡോ. കെ.എസ്. ദിനേശ് പ്രബന്ധം അവതരിപ്പിക്കും. ചൈനയിലെ ക്വിംഗ്ഡവോയിൽ 23ന് തുടങ്ങുന്ന സെമിനാറിലാണ് പ്രബന്ധാ വതരണം. ഇന്റർനാഷണൽ
യൂണിയൻ ഒഫ് ബേസിക് ആൻഡ് ക്ലിനിക്കൽ ഫാർമക്കോളജി, ചൈനീസ് ഫാർമക്കോളജിക്കൽ
സൊസൈറ്റി എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ആയുർവേദ രീതിയിലുള്ള ആഹാരവസ്തുക്കളും ഔഷധങ്ങളും മനുഷ്യശരീരത്തിൽ എങ്ങിനെ പ്രവർത്തിക്കുന്നു, ജരാനരകളുടെ പ്രവർത്തനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നിവയാണ് പ്രബന്ധത്തിൽ അവതരിപ്പിക്കുക.