കോട്ടക്കൽ: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പും എടരിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും പ്രാദേശികമായി ഉത്പാദിപ്പിച്ച നടീൽ വസ്തുക്കളുടെ വിപണനവും പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ നിർവ്വഹിച്ചു. ചടങ്ങിൽ മെമ്പർമാരായ അബ്ദുൽ ജലീൽ മണമ്മൽ, മജീദ് കഴുങ്ങിൽ, സൈഫുന്നീസ കക്കാട്ടീരി, സുബൈദ മനാഫ്, കൃഷി ഓഫീസർ മുഹമ്മദ് ഫാരിസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആന്റണി റോഷൻ, കൃഷി ഓഫീസ് ജീവനക്കാരായ ശ്രുതി മോൾ, പ്രജിഷ, ബിന്ദു, സി.ഡി.എസ് ചെയർപേഴ്സൺ ഷാഹിന, രാധ കണ്ണി, സ്വപ്ന എന്നിവർ പങ്കെടുത്തു.