s
ചക്ക ഫസ്റ്റ് സംഘടിപ്പിച്ചു

വണ്ടൂർ: ചക്ക ദിനത്തോടനുബന്ധിച്ച് പോരൂർ പഞ്ചായത്ത് കുടുംബശ്രീ സിഡി.എസിന്റെ നേതൃത്വത്തിൽ ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചു. ചക്ക മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ് നീലേങ്ങാടൻ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ചക്ക കൊണ്ടുണ്ടാക്കിയ കേക്ക്, പായസം, അച്ചാർ, ജാമുകൾ, പപ്പടം തുടങ്ങി മിക്സ്ചർ വരെ പ്രദർശനത്തിൽ ഉണ്ടായിരുന്നു.15 ഗ്രൂപ്പുകൾ തയ്യാറാക്കിയ 35 ഓളം വിഭവങ്ങൾ അണിനിരത്തി.
ഉദ്ഘാടനച്ചടങ്ങിൽ സി.ഡി.എസ് പ്രസിഡന്റ് കെ. കൃഷ്ണജ്യോതി, പി.കെ. ഭാഗ്യലക്ഷ്മി, ടി. സഫ റംസി, കെ. അൻവർ , പി. സാജിത , പി. ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു