മലപ്പുറം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം വാഷിക പദ്ധതി സംബന്ധിച്ച് ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാർക്കും സന്നദ്ധ പ്രവർത്തകർക്കുമായി നടത്തുന്ന ദ്വിദിന പരിശീലനം അസി.കളക്ടർ വി.എം ആര്യ ഉദ്ഘാടനം ചെയ്തു.
വാതിൽപ്പടി ശേഖരണം, യൂസർഫീ, ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, ശാസ്ത്രീയ തരംതിരിക്കൽ, എൻഫോഴ്സ്‌മെന്റ്, ഡിജിറ്റലൈസേഷൻ, ക്യാംപയിൻ എന്നീ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണത കൈവരിക്കുക എന്നതാണ് ഈ വർഷത്തെ ലക്ഷ്യം.
വിശദമായ പ്രോജക്ടുകൾ തയ്യാറാക്കാനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ, ഹരിതകർമ്മസേന, സന്നദ്ധപ്രവർത്തകർ, വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് നഗരസഭാതലങ്ങളിൽ ശിൽപ്പശാലകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.