d
ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

കോട്ടക്കൽ: യൂറോ, കോപ്പ ഫുട്‌ബാൾ ടൂർണമെന്റ് ആഘോഷമാക്കി കാവതികളം നജ്മൽ ഹുദാ ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂൾ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഷൂട്ട്ഔട്ട് മത്സരം സംഘടിപ്പിച്ചത് കുട്ടികൾ ആഘോഷമാക്കി . പ്രിൻസിപ്പൽ ഷാഫി മത്സരം ഉദ്ഘാടനം ചെയ്തു. മാനേജർ മുനീർ ഹുദവി, സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ മജീദ് ഫൈസി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. മാനേജ്‌മെന്റ് പ്രതിനിധി റഷീദ്, അദ്ധ്യാപകരായ ജാഫർ, സിറാജ്, ഹസ്സൻ, ശ്രീലക്ഷ്മി, നദീറ, ജോഫി എന്നിവർ സംബന്ധിച്ചു.