മലപ്പുറം: കേരള ബാങ്കിൽ ലയിച്ച പഴയ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർക്ക് കേരളാ ബാങ്കിലെ മറ്റ് ജീവനക്കാർക്ക് ലഭിക്കുന്ന പ്രമോഷനും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ കേരള ബാങ്കിന്റെ മലപ്പുറത്തെ ക്രഡിറ്റ് പ്രൊസസിംഗ് സെന്ററിന്റെ മുന്നിൽ ധർണ്ണ നടത്തി.
ഡി സി സി പ്രസിഡന്റ് അഡ്വ. വി എസ് ജോയ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുഹമ്മദ് ഷാഫി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി കെ അബ്ദുൽ റഹിമാൻ മുഖ്യ പ്രഭാഷണം നടത്തി. കെ അബ്ദുളള, കെ യേശുദാസ്, എ കർണ്ണൻ, ടി രാധാകൃഷ്ണൻ, എ കെ അബ്ദുൽ റഹിമാൻ, ടി പി റസാഖ്, എം കെ പ്രിയ തുടങ്ങിയവർ സംസാരിച്ചു. എംപ്ലോയീസ് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് ബാബു സ്വാഗതവും യു പ്രദീപ് നന്ദിയും പറഞ്ഞു.