ചങ്ങരംകുളം: കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകണമെന്നാവശ്യപ്പെട്ട് പൊന്നാനി കോൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.പ്രകടനവുമായി എത്തിയ നൂറോളം വരുന്ന കർഷകർ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ധർണ്ണ നടത്തി. കർഷകർക്ക് ലഭ്യമാകാനുള്ള നെല്ലിന്റെ കുടിശ്ശിക എത്രയും ലഭ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്‌ളോക്ക് പഞ്ചായത്ത് മെമ്പർ വി.വി.കരുണാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.എൻ.കെ.സതീഷൻ മുഖ്യ പ്രഭാഷണം നടത്തി. പൊന്നാനി കോൾ സംരക്ഷണ സമിതി സെക്രട്ടറി ജയാനന്ദൻ സ്വാഗതം പറഞ്ഞു. ഹസ്സൻ താളികശ്ശേരി,അബ്ദുൽ ലത്തീഫ് എടപ്പാൾ,ഹമീദ് ചിറ്റംതാഴം,റസാക്ക് ഐലക്കാട് തുടങ്ങിയവർ സംസാരിച്ചു.വി.വി.ഹമീദ് നന്ദി പറഞ്ഞു.