മലപ്പുറം; സൈൻ പ്രിന്റിംഗ് ഇൻഡസ്ടീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ മണ്ണാർമല ജിസാൻ അഡ്വൻചർ അഗ്രികൾച്ചറൽ പാർക്കിൽ നടക്കും. ഉച്ചക്ക് രണ്ടിന് മണിക്ക് ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.ജില്ലാ വൈസ് പ്രസിഡന്റ് ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി യാസിർ അറാഫത്ത് പഴയ കാല നേതാക്കളെ അനുസ്മരിക്കും. ഉച്ചക്ക് ചേരുന്ന കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.പി. അബ്ദുള്ളക്കോയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പൈക്കാരത്തൊടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ.സി.സുഹൈൽ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. മുസ്തഫ കാമിയോ സംസാരിക്കും.വൈകീട്ട് നാലിന് നടക്കുന്ന പൊതു സമ്മേളനം നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്യും.