മലപ്പുറം: എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് ലഭിക്കാതെ ജില്ലയിൽ 42,075 വിദ്യാർത്ഥികൾ. 2019 മുതൽ സ്‌കോളർഷിപ്പ് തുക കുടിശ്ശികയായതോടെ ഫലത്തിൽ പദ്ധതി കൊണ്ട് വിദ്യാർത്ഥികൾക്ക് ഗുണമില്ലാത്ത സ്ഥിതിയാണ്. 28,627 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ് സ്കോളർഷിപ്പും 13,420 പേർക്ക് യു.എസ്.എസും ലഭിക്കാനുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് ജേതാക്കളുള്ളത് മലപ്പുറത്താണ്. ഇരു സ്‌കോളർഷിപ്പുകളെയും സ്കൂളിന്റെ മികവിന്റെ മാനദണ്ഡമായി പൊതുസമൂഹം വിലയിരുത്താൻ തുടങ്ങിയതോടെ ഗവ., എയ്ഡഡ് സ്‌കൂളുകൾ കുട്ടികൾക്ക് പ്രത്യേക ക്ലാസുകളും പരിശീലനങ്ങളുമായി രംഗത്തുണ്ട്. സ്‌കോളർഷിപ്പ് തുക തുടർച്ചയായി കുടിശ്ശികയാവുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഒരുപോലെ നിരാശ പടർത്തുന്നുണ്ട്.
കുടിശ്ശിക തീർക്കുമെന്ന് സർക്കാർ
വർഷം : 2019
സ്‌കോളർഷിപ്പ് ............................ ലഭിക്കാനുള്ളവർ
എൽ.എസ്.എസ് ........................ 2,538
യു.എസ്.എസ് ............................ 1,771
വർഷം : 2020
എൽ.എസ്.എസ് ........................ 6,259
യു.എസ്.എസ് ............................ 2,054
വർഷം : 2021
എൽ.എസ്.എസ് ........................ 5,988
യു.എസ്.എസ് ............................ 2,528
വർഷം : 2022
എൽ.എസ്.എസ് ........................ 3,312
യു.എസ്.എസ് ............................ 2,719
വർഷം : 2023
എൽ.എസ്.എസ് ........................ 4,949
യു.എസ്.എസ് ............................ 2,538
വർഷം : 2024
എൽ.എസ്.എസ് ........................ 5,981
യു.എസ്.എസ് ............................ 1,838
സ്കോളർഷിപ്പ് ജേതാക്കളുടെ ആവശ്യമായ വിവരങ്ങൾ പ്രത്യേകം തയ്യാറാക്കി പോർട്ടലിൽ സ്കൂളുകൾ രേഖപ്പെടുത്തണം. വിവരശേഖരണം പൂർത്തിയാവും മുറയ്ക്ക് കുടിശ്ശിക കൊടുത്തു തീർക്കും.
വിദ്യാഭ്യാസ വകുപ്പ് അധികൃതർ
ആകെ സ്കോളർഷിപ്പ് ലഭിക്കാൻ : 42,075
യു.എസ്.എസ് ലഭിച്ചർ : 13,430
എൽ.എസ്.എസ് ലഭിച്ചവർ : 42,057