തിരൂർ - തിരൂർ താലൂക്കിലെ റേഷൻ വ്യാപാരികൾ പ്രതിഷേധ സൂചകമായി വിളംബര ജാഥ നടത്തി.റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 8, 9 തിയ്യതികളിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിനും അന്നേദിവസം ആഹ്വാനം ചെയ്ത കടയടപ്പ് സമരത്തിനും ഐക്യദാർഡ്യം പ്രഖ്യാപിച്ച് തിരൂർ താലൂക്ക് റേഷൻ വ്യാപാരി സംയുക്ത സമിതി തിരൂർ സപ്ലൈ ഓഫീസ് പരിസരത്ത് വിളംബര ജാഥയും ധർണ്ണയും സംഘടിപ്പിച്ചു.14,300 ഓളം വരുന്ന ചില്ലറ റേഷൻ വ്യാപാരികളാണ് വേതന പാക്കേജ് പരിഷ്ക്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരരംഗത്ത് ഉള്ളത്..
കെ ടി പി ഡി എസ് ആക്ട് കാലോചിതമായി മാറ്റം വരുത്തുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷൻ വിതരണത്തിനായുള്ള കോടതിവിധി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.രാപ്പകൽ സമരത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ മാസം മുതൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടാനാണ് റേഷൻ ഡീലേഴ്സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
എ.കെ. ആർ.ആർ.ഡി.എ താലൂക്ക് പ്രസിഡണ്ട് ലത്തീഫ് പറവണ്ണ ഉത്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കാദർ പഞ്ചമി അദ്ധ്യക്ഷത വഹിച്ചു. മനോജ് പാറശ്ശേരി,മുസ്തഫ താനാളൂർ , കെ.ജയപ്രകാശ്,സിദ്ധീഖ് താനൂർ , ടി. സൈവത്ത്, കെ സഫിയ ,അബൂബക്കർ കൂട്ടായി, ഷാജി മുളക്കൽ , സിദ്ധീഖ് ചമ്രവട്ടം, അലി അക്ബർ ഓവുങ്ങൽ, പി.വി. രാമദാസ് ,അഷറഫ് ബാബു, മജീദ് പുറത്തുർ ,തുടങ്ങിയവർ സംസാരിച്ചു.ജാഫർ തലക്കടത്തൂർ സ്വാഗതവും സലീം കെ ബാലൻ നന്ദിയും പറഞ്ഞു.