എടക്കര : നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും എടക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന കെ.സി. ജോബ് അനുസ്മരണം എടക്കരയിൽ എ.പി അനിൽ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തോപ്പിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി സി.സി. പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ബാബു മോഹനക്കുറുപ്പ്, വി.എ. കരിം, പി. പുഷ്പവല്ലി, ഒ.ടി. ജയിംസ്, മഹിള കോൺഗ്രസ് പ്രസിഡന്റ് ഹഫ്സത്ത്, എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ഉസ്മാൻ കാറ്റാടി എന്നിവർ പ്രസംഗിച്ചു.