മഞ്ചേരി: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് നവീകരണകലശം ആരംഭിച്ചു. മൊടപ്പിലാപ്പള്ളി ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട്, ഡോ.മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ.ജൂലൈ 10 ന് 7.53 ന് പ്രതിഷ്ഠാ ചടങ്ങ് നടക്കും. 13ന് തത്വകലശാഭിഷേകം, സഹസ്ര കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം എന്നിവയോടെ ചടങ്ങുകൾ അവസാനിക്കും. നവീകരണം പൂർത്തിയാക്കിയ ശ്രീകോവിൽ, മുഖമണ്ഡപം, ചുറ്റമ്പലം എന്നിവയുടെ സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ.മുരളി നിർവഹിച്ചു.