മലപ്പുറം : മലപ്പുറം കോഴിക്കോട് ദേശീയപാതയിൽ മേൽമുറി പി.എം.ആർ ഓഡിറ്റോറിയത്തിന് സമീപം നാഷണൽ ഹൈ വേ പാതയോരത്ത് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഭീഷണിയായി അപകടകരമാംവിധം ഉണങ്ങിനിൽക്കുന്ന വലിയമരം മുറിച്ച്മാറ്റി അപകടഭീഷണി ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ കളക്ടർക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി മേൽമുറി യൂണിറ്റ് ഭാരവാഹികൾ നിവേദനം നൽകി. യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള അണിയ, ജനറൽ സെക്രട്ടറി മുഹമ്മദലി അൽ അമീൻ പങ്കെടുത്തു.