വണ്ടൂർ: തിരുവാലി കോട്ടാല പാലത്തിനടുത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ നടന്ന അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തല കീഴായിട്ടാണ് കാർ മറിഞ്ഞത്. മലപ്പുറത്തുനിന്ന് എടക്കരയിലേക്ക് പോവുകയായിരുന്ന കാർ റോഡിലെ വളവ് കാണാതെ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് എടവണ്ണ പൊലീസ് പറഞ്ഞു. അതുവഴി വന്ന യാത്രക്കാരാണ് കാറിലുള്ളവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്.