തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 186-ാം ആണ്ടുനേർച്ചയ്ക്ക് ഇന്ന് വൈകിട്ട് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടിയുയർത്തുന്നതോടെ തുടക്കമാവും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മഖാമിൽ കൂട്ടപ്രാർത്ഥന നടക്കും. രാത്രി മജ്്ലിസുന്നൂർ ആത്മീയസദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ മത പ്രഭാഷണ പരമ്പര നടക്കും.11 ന് രാത്രി മമ്പുറം സ്വലാത്ത്. 13ന് രാവിലെ ''മമ്പുറം തങ്ങളുടെ ലോകം'' ചരിത്രസെമിനാർ.