വേങ്ങര : അകാലത്തിൽ പൊലിഞ്ഞ കളിക്കൂട്ടുകാരന്റെ ആശ്രയമറ്റ കുടുംബത്തിന് സ്‌നേഹവീടൊരുക്കാൻ പി.വൈ.എസ് പരപ്പിൽ പാറയും വലിയോറ വയോസൗഹൃദ കൂട്ടായ്മയും ചേർന്ന് പദ്ധതി ഒരുക്കുന്നു. പരപ്പിൽപാറ യുവജന സംഘത്തിന്റെ അംഗമായ വെട്ടൻ രതീഷ് 2007ൽ വെള്ളപ്പൊക്കത്തിൽ വലിയോറപ്പാടത്തു വച്ച് വൈദ്യുതാഘാതമേറ്റ് മരിച്ചിരുന്നു. മരണപ്പെട്ടത്. കളിക്കൂട്ടുകാരന്റെ നിരാലംബരായ മാതാപിതാക്കളെ ചേർത്തുപിടിക്കാനായാണ് ഭവനനിർമ്മാണ സമിതി രൂപീകരിച്ചത്. ഇതു സംബന്ധിച്ചു ചേർന്ന യോഗം പഞ്ചായത്തംഗം മുഹമ്മദ് കുറുക്കൻ ഉദ്ഘാടനം ചെയ്തു. വയോ സൗഹൃദകൂട്ടായ്മ ചെയർമാൻ കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.