മഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 50ാം വാർഡിലെ താഴാട്ടുകുളം ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. മണ്ണ് കോരി വൃത്തിയാക്കുകയും കുളത്തിന് സംരക്ഷണ ഭിത്തി കെട്ടുകയും കൈവരി സ്ഥാപിക്കുകയും ചെയ്തു. ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടനം നാട്ടുകാർ ആഘോഷമാക്കി. നവീകരണം പൂർത്തിയായതോടെ വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, സി.സക്കീന, വാർഡ് കൗൺസിലർ സി.പി. അബ്ദുൽ കരീം എന്നിവർ സംബന്ധിച്ചു.