മലപ്പുറം: നോർക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലായ് 20ന് മലപ്പുറത്ത്. ഇപ്പോൾ രജിസ്റ്റർ ചെയ്യാം. പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും കാനറാ ബാങ്കും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്.പദ്ധതിയുടെ നടപ്പുസാമ്പത്തികവർഷത്തെ പ്രോഗ്രാമുകളുടെ സംസ്ഥാനതല ഉദ്ഘാടനവും സംരംഭകപരിശീലന പരിപാടിയും ഇതിനോടനുബന്ധിച്ച് നടക്കും. ബന്ധപ്പെടാനുള്ള ടോൾ ഫ്രീ നമ്പർ : 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)