തിരുവാലി: പാലക്കോട് അങ്കണവാടിക്കായി പഞ്ചായത്ത് പതിനഞ്ചര ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടം നാടിനു സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വാർഷികപദ്ധതി, തൊഴിലുറപ്പ് പദ്ധതി, വനിതാശിശു വികസന വകുപ്പിന്റെ വിഹിതം മുതലായവ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിച്ചത്. വാർഡംഗം കെ.വി. രജിലേഖ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ അബ്ദുഹാജിയെ ആദരിച്ചു. കെ. ഷാഹിന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ. കോമളവല്ലി, സി. ശോഭന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. അഖിലേഷ്, നിഷാ സജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.ജി. ജിഷ, കെ.പി. ഭാസ്‌കരൻ, ടി. അജ്മൽ, വി.എം. നിർമ്മല, കെ. ഷാനി, പി. ഗീത, ടി. സുമ, കെ. രവികുമാർ എന്നിവർ പങ്കെടുത്തു.