election

തിരൂർ : പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലാസ് ലീഡർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തിയത് പൊതു തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ. നോമിനേഷൻ നൽകൽ,​ സൂക്ഷ്മ പരിശോധന ചിഹ്നങ്ങൾ അനുവദിക്കൽ,​ പ്രചരണം എന്നിവയെല്ലാം നടന്നു. ഫസ്റ്റ് പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ബൂത്ത് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാഗ്,​പന്ത് ,​ പേന,​ ബുക്ക്,​ ബ്ലാക്ക് ബോർഡ് എന്നിവയായിരുന്നു സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ. നാൽപ്പതോളം പേർ മത്സരിച്ചു. നാല് ബൂത്തുകളാണ് ക്രമീകരിച്ചത്. വോട്ടർമാർക്ക് ഐഡൻഡിറ്റി കാർഡ് ഏർപ്പെടുത്തി. റെഡ് ക്രോസ് യൂണിറ്റാണ് ക്രമസമാധാനം ഉറപ്പാക്കിയത് . വിരലിൽ മഷി പുരട്ടി വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തു. ഇന്ന് ഫലം പ്രഖ്യാപിക്കും. തുടർന്ന് സത്യപ്രതിജ്ഞയും സ്കൂൾ പാർലമെന്റ് രൂപീകരണവും. അദ്ധ്യാപകരായ സി.എം.സി അർഷാദ്,​ അഷില,​ ഹമീദ് പാറയിൽ,​ ആതിക,​ ഷെബിൻ,​ സുജന പ്രദീപ് എന്നിവർ നേതൃത്വം നൽകി .