മലപ്പുറം : ആയിരക്കണക്കിന് ഭക്തർ ബലിതർപ്പണത്തിനെത്തുന്ന തിരുന്നാവായ നവാമുകുന്ദ ക്ഷേത്രത്തിൽ മഴയും വെയിലും കൊള്ളാതെ ബലിതർപ്പണം ചെയ്യുന്നതിനടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ വേദി ആവശ്യപ്പെട്ടു. മതിയായ സൗകര്യങ്ങളൊരുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. യോഗം സി.ടി. രാജു ഉദ്ഘാടനം ചെയ്തു. നറുകര ഗോപി അദ്ധ്യക്ഷത വഹിച്ചു. പി. മുരളീധരൻ, പി. കെ ഗോപാലകൃഷ്ണൻ, അമർനാഥ്, ടി.ദേവദാസ് , മീരാകുമാരി, എം. ഉമാദേവി, ജിജി, കെ.ഗോപാലകൃഷ്ണൻ, ടി.ടി.രാജൻ, സി.ഉണ്ണി , പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.