പൊന്നാനി :പൊന്നാനിയിൽ തൃക്കാവ്, മാറഞ്ചേരി ഗവ. എച്ച്.എസ്.എസുകളിൽ പ്ലസ് ടു അധിക ബാച്ചിന് സാദ്ധ്യത. നിലവിൽ തൃക്കാവ് എച്ച്.എസ്.എസിൽ മൂന്ന് ഹ്യുമാനിറ്റീസ്, രണ്ട് സയൻസ്, ഒരു കൊമേഴ്സ് ബാച്ചുകളാണുള്ളത്. അധികമായി ഒരു കൊമേഴ്സ് ബാച്ച് കൂടി അനുവദിച്ചാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് ഉപകാരമാകും. മാറഞ്ചേരി എച്ച്.എസ്.എസിലും നിലവിൽ മൂന്നു സയൻസ് ബാച്ചും രണ്ട് കോമേഴ്സ് ബാച്ചും രണ്ട് ഹ്യുമാനിറ്റീസ് ബാച്ചുമാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലാബ് മുറി ക്ലാസ് റൂമിനായ് ഉപയോഗിക്കാമെന്ന നിർദ്ദേശമുണ്ട്