കാളികാവ്: സുന്ദരക്കാഴ്ചയൊരുക്കി ചോക്കാട് ഉദിരംപൊയിൽ കെട്ടുങ്ങൽ ചിറ.ഇവിടെ കുളിക്കാനും ആസ്വദിക്കാനുമായി ദിനേനയെത്തുന്നത് ധാരാളം പേർ. ടൂറിസം സാദ്ധ്യത കണക്കിലെടുത്ത് ചിറയും പരിസരവും വികസിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്.
ഏത് വേനൽകാലത്തും ജലസമുദ്ധമായ ചിറ നൂറ് വർഷം മുമ്പ് കാളികാവ് പുഴയ്ക്ക് കുറുകെ നിർമ്മിച്ചതാണ് . ഈ കരിങ്കൽചിറ
ഇടക്ക് പഞ്ചായത്ത് ചെലവിൽ അറ്റ കുറ്റപ്പണി നടത്തി സംരക്ഷിക്കുന്നുണ്ട്. വേനൽ കാലത്താണ് കൂടുതലാളുകൾ ഇവിടെയെത്തുന്നത്.
വിശാലമായ ഒരു പ്രദേശത്ത് നെൽകൃഷി നടത്തുന്നതിനായി ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ചതാണിത്.
ചിറ പൂർണ്ണമായും നവീകരിച്ചാൽ കൂടുതൽ ജലം സംഭരിക്കാനും വരൾച്ചയെ പ്രതിരോധിക്കാനും സാധിക്കും.
ചിറയുടെ സാദ്ധ്യത ഉപയോഗപ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമാക്കാൻ അധികൃതർ രംഗത്ത് വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.