postoffice-
മാർച്ച് നടത്തി.

തിരൂർ: അംഗനവാടി ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)​ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.ബി. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.ടി. രജിത അദ്ധ്യക്ഷയായി. സി.ഐ.ടി.യു തിരൂർ ഏരിയ സെക്രട്ടറി ടി. ഷാജി സംസാരിച്ചു. കെ. ഉഷ സ്വാഗതവും പ്രീതാ റാണി നന്ദിയും പറഞ്ഞു. മാർച്ചിന് എൻ.എ. ലീല, പി. പുഷ്പ, ടി. അജിത , എം. ഗിരിജ എന്നിവർ നേതൃത്വം നൽകി